Humanitarian crisis in Jammu-Kashmir തെറ്റുചെയ്‌തെന്ന കുറ്റബോധം സര്‍ക്കാറിന് : സന ഇല്‍ത്തിജ

by K Vijayachandran

India is rapidly developing into a Fascist state under BJP-RSS has already BJP-RSS combine.

Vallikunnu

ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍ത്തിജ സംസ്ഥാനത്തെ ഏകാന്തതടവില്‍നിന്ന് രക്ഷപെട്ട് ചെന്നൈയില്‍ എത്തി ‘ഇന്ത്യാ ടുഡെ’യുടെ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ വികാരപരമായ അഭിമുഖമാണ് താഴെ കൊടുക്കുന്നത്. ജമ്മു-കശ്മീരില്‍ നടക്കുന്നത് മാനുഷിക പ്രതിസന്ധിയാണ്. ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍പോലും സാധ്യമാകുന്നില്ല. അതിക്രൂരമായി ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.

സനയുടെ ഈ വെളിപ്പെടുത്തലിന് പിറ്റേന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രിംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ശ്രീനഗറിലെ ത്തിയത്. ജമ്മു-കശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി നീക്കി ഇരുപത്തിനാല് ദിവസത്തിനുശേഷം സി.പി.എം എം.എല്‍.എ തരിഗാമിയെ സന്ദര്‍ശിക്കാന്‍. വിമാനത്താവളത്തില്‍നിന്ന് തരിഗാമിയുടെ വീടുവരെ പൊലീസ് കാവലില്‍ യാത്രചെയ്ത യെച്ചൂരി അതിനിടയില്‍പോലും താന്‍ മനസിലാക്കിയത് സര്‍ക്കാര്‍ പറയുന്നതല്ല ജമ്മു-കശ്മീരില്‍ നടക്കുന്നതെന്നാണ്.

യെച്ചൂരിയുടെ കശ്മീര്‍ യാത്രയുടെ തലേന്നു സന ഇല്‍ത്തിയ വെളിപ്പെടുത്തിയ കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളാകെ അറിയേണ്ട വിവരങ്ങളാണ്:

സന ഇല്‍ത്തിജ

‘എന്റെ അമ്മ ഭീകരപ്രവര്‍ത്തകയല്ല. പക്ഷെ, അങ്ങനെയാണ് ഇപ്പോള്‍ അവരെ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി സ്വന്തം അമ്മയെപ്പോലും കാണാന്‍ അവരെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മെഹ്ബൂബ മുഫ്തിയുടെ ആത്മവീര്യം തകര്‍ക്കാന്‍ അവരെ ഏകാന്ത തടവില്‍ വെച്ചിരിക്കയാണ്.

അവരെ തടങ്കലിലാക്കിയ ഓഗസ്റ്റ് 5ന് ശേഷം അവരുടെ അമ്മയ്‌ക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ മെഹ്ബൂബ മുഫ്തിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. വീട്ടു തടങ്കലിലായിരുന്ന അവരെ തടവിലാക്കേണ്ട കാര്യമെന്തായിരുന്നു എന്നു മനസിലാകുന്നില്ല. എന്റെ അമ്മ ഒരു ഭീകരപ്രവര്‍ത്തകയല്ല. മുന്‍ മുഖ്യമന്ത്രിയും രണ്ടുതവണ എം.പിയുമായ ആളാണ്. അങ്ങേയറ്റം അപമാനകരമായ രീതിയില്‍ അവരെ കൈകാര്യം ചെയ്യുന്നത് എനിക്കു വിചിത്രമായി തോന്നുന്നു. ഒരു ക്രിമിനലി…

View original post 290 more words