New terrorist law divides Kerala Govt. LDF and CPM പുതിയ പൊലീസ് നയം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി
by K Vijayachandran
Now P Jayarajan has come out in support of P Mohanan, indicating the formation or even operation of a group within the CPI(M) around a new politics and ideology, distinctly different from that of the mainstream CPI(M). And, there is no news about the Secretary of Kerala CPI(M) who is on long eave and reportedly left the country. .
എല്‍.ഡി.എഫ് ഗവണ്മെന്റ് പുതിയ പൊലീസ് നയം നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. പൊലീസ് നയത്തെയും നടപടിയെയും തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട്, മുഖ്യമന്ത്രിയുടെ തലയ്ക്കുമീതെ പൊലീസ് നയവും നടപടിയും ന്യായീകരിച്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നടപടി, കോഴിക്കോട്ടെ മാവോയിസ്റ്റുകള്‍ക്ക് വളവും വെള്ളവും നല്‍കുന്നത് മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന, ഇതിനെയെല്ലാം സി.പി.ഐ – സി.പി.എം നയങ്ങളുയര്ത്തിപ്പിടിച്ച് നഖശിഖാന്തം എതിര്‍ക്കുന്ന ഘടകകക്ഷിയായ സി.പി.ഐയുടെ നിലപാടുകള്‍, സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെപോലും ശക്തമായ വിയോജിപ്പ് – ഒരസാധാരണ രാഷ്ട്രീയ പ്രതിസന്ധിക്കു മുമ്പിലാണ് സംസ്ഥാന ഭരണരാഷ്ട്രീയം.

മുഖ്യമന്ത്രിക്കും കോഴിക്കോട് ജില്ലാ സെക്രട്ടറിക്കും ബിഗ് സല്യൂട്ടും അഭിനന്ദനവും തുടര്‍ച്ചയായി അര്‍പ്പിക്കുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ആഹ്ലാദവും ആവേശവും മതനിരപേക്ഷ ശക്തികള്‍ സംസ്ഥാനത്ത് ഈ വിഷയത്തെതുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. വിശേഷിച്ചും ഈ പ്രശ്നത്തിലുള്ള സി.പി.എം നയം കോഴിക്കോട് മുതലക്കുളം മൈതാനത്തുചെന്ന് പരസ്യമായി വിശദീകരിക്കാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ നിര്‍ബന്ധിതമായ സാഹചര്യത്തില്‍.
പാര്‍ട്ടി താത്വികദ്വൈവാരിക ‘നവയുഗ’ത്തിന്റെ നവംബര്‍ 15ന്റെ ലക്കത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പേരുവെച്ചെഴുതിയ ലേഖനത്തില്‍ പുതിയ പൊലീസ്നയവും നടപടിയും ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റിനും ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും സൃഷ്ടിച്ച ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളിലെ രാഷ്ട്രീയ നിലപാടുകളുടെയും തീരുമാനങ്ങളുടെയും ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അതില്‍ വിശദീകരിച്ചിട്ടുണ്ട്. പി.യു.സി.എല്ലും മഹാരാഷ്ട്രാ സര്‍ക്കാറും തമ്മില്‍ നടന്ന കേസില്‍…
View original post 716 more words