Kodiyeri and CPM targeted കോടിയേരിയും സി.പി.എമ്മും അജണ്ടകളാകുമ്പോള്‍
by K Vijayachandran
Reports on Kodiyeri asking for leave were cleverly orchestrated by the ruling cliques within CPI(M) which is rapidly degenerating into a poorly managed bourgeoisie party.
കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങള്‍ കേരളത്തില്‍ സി.പി.എം വാര്‍ത്തകള്‍കൊണ്ട് ആറാട്ടുനടത്തുകയായിരുന്നു. പാര്‍ട്ടിക്ക് ആക്ടിംഗ് സെക്രട്ടറിയെ നിയോഗിച്ചും സി.പി.എം മന്ത്രിമാരെ യഥേഷ്ടം അഴിച്ചുപണിതും. വ്യാഴാഴ്ച വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒറ്റവരി നിഷേധക്കുറിപ്പ് ആകാശം നിറച്ച വര്‍ണ്ണബലൂണുകളുടെയെല്ലാം കാറ്റുപോക്കി.
‘ചികിത്സയ്ക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അപേക്ഷ നല്‍കിയെന്നും പുതിയ താല്‍ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്’ – എന്നാണ് നിഷേധക്കുറിപ്പ്.

സി.പി.എം മന്ത്രിമാരുടെയോ മന്ത്രിസഭയുടെതന്നെയോ അഴിച്ചുപണിയുണ്ടാകുമെന്ന വാര്‍ത്ത സി.പി.എം നിഷേധിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്നും പകരം ‘പുതിയൊരു’ ആക്ടിംഗ് സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പോകുന്നു എന്നതുമാണ് നിഷേധിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനം അമേരിക്കയില്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ പോയതുമുതല്‍ നവംബര്‍ മൂന്നാംവാരം തിരുവനന്തപുരത്ത് തിരിച്ചെത്തിയതുവരെ കോടിയേരി ചികിത്സയിലാണ്, അതിനു ശേഷവും. അതിന് സി.പി.എമ്മിലെ ചട്ടവട്ടങ്ങളനുസരിച്ച് അപേക്ഷ കൊടുക്കേണ്ടതോ അനുവദിക്കേണ്ടതോ ഇല്ല.
ഹൂസ്റ്റണിലെ ക്യാന്‍സര്‍ സെന്ററില്‍ പരിശോധനയ്ക്കു പോയി മടങ്ങിയെത്തി യതുവരെയുള്ള ഒരു മാസക്കാലം സംസ്ഥാനത്തെ മുഖ്യ വാര്‍ത്താ ചാനലുകളും അച്ചടിമാധ്യമങ്ങളും വിവരമറിഞ്ഞിട്ടും വാര്‍ത്തയാക്കിയിരുന്നില്ല. എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെതന്നെയും ഹൂസ്റ്റണിലെ ഇതേ ആശുപത്രിയില്‍ മുമ്പ് പ്രവേശിപ്പിച്ചപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചാകാം. എന്നാല്‍ വി.പി സിംഗ് തൊണ്ണൂറുകളില്‍ അമേരിക്കയില്‍ ബോണ്‍ മാരോ ക്യാന്‍സറിനും വൃക്കരോഗത്തിനും ചികിത്സിച്ചപ്പോള്‍ അദ്ദേഹം അതു പരസ്യ വാര്‍ത്തയാക്കിയിരുന്നുവെന്നതു മറ്റൊരു കാര്യം.
കഴിഞ്ഞ നവംബര്‍ 21ന് കോടിയേരിയും ഭാര്യയും…
View original post 692 more words