Citizenship amendment : Modi Govt. plays with fire പൗരത്വനിയമ ഭേദഗതികൊണ്ടുള്ള തീക്കളി

by K Vijayachandran

India is a Union Republic of autonomous nationalities: Amit Shah, Modi or even the RSS-BJP combine has no right to propose any sort of new criteria for Indian citizenship.

Vallikunnu Online

ജനങ്ങളുടെ സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് പ്രായോഗികമാക്കാനാണ് ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണ സഭകള്‍ക്ക് ഭരണഘടന രൂപംകൊടുത്തത്.

എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും നേരിട്ടവതരിപ്പിച്ച് പ്രതിഷേധങ്ങളെ വകവെക്കാതെ ഭൂരിപക്ഷമുണ്ടാക്കി പാസാക്കിയ കേന്ദ്ര ഗവണ്മെന്റ് ജനങ്ങളോ അവരുടെ പ്രതിനിധികളോ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാതെയാണ് ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയതു. പിറ്റേന്നുതന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യൊപ്പ് വാങ്ങിച്ച് നിയമമാക്കിയതും.

ഒടുവില്‍ ബില്‍ ചര്‍ച്ച ചെയ്തു രാജ്യസഭയില്‍ രണ്ടാംവട്ടം എഴുന്നേറ്റുനിന്ന് മറുപടി പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു, പുതിയ പൗരത്വ നിയമത്തെ ഭയപ്പെടേണ്ട കാര്യമെന്താണ് എന്ന്. അദ്ദേഹത്തിന് അതിന്റെ ഉദ്ദേശ്യം ബോധ്യമാണെന്നതില്‍ തര്‍ക്കമില്ല. ജനങ്ങള്‍ക്കോ സഭയിലെ ജനപ്രതിനിധികള്‍ക്കോ തൃപ്തികരമായ ഉത്തരം പക്ഷെ ലഭിച്ചില്ല. അസമില്‍ തുടങ്ങി ത്രിപുരയിലൂടെ ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലാകെ പടര്‍ന്നുകത്തുന്ന ബില്ലിനെതിരായ പ്രതിഷേധം അതു വ്യക്തമാക്കുന്നു.

ആര്‍ മറുപടി തരും : ചോദ്യങ്ങളുമായി മുന്‍മന്ത്രി പി ചിദംബരം

പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയിലും കേരളത്തിലുമടക്കം ഇന്ത്യയിലാകെ ഉത്ക്കണ്ഠാകുലരായ മുസ്ലിം ന്യൂനപക്ഷങ്ങള്‍ മുന്നിട്ടിറങ്ങുന്നത്, എല്ലാ വിഭാഗം ജനങ്ങളും വിവിധ ബാനറുകള്‍ക്കു കീഴില്‍ തെരിവിലിറങ്ങുന്നത് അതു വ്യക്തമാക്കുന്നു. മുമ്പ് പ്രക്ഷോഭങ്ങള്‍കൊണ്ടും കലാപങ്ങള്‍കൊണ്ടും മുഖരിതമായിരുന്ന അസംപോലുള്ള സംസ്ഥാനങ്ങളാണ് അക്രമത്തിന്റെയും പ്രതിഷേധത്തിന്റെയും പഴയകാല രംഗങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്നത്. ഒരിക്കല്‍ക്കൂടി ഭരണകക്ഷിക്കാരായ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴവിടെ. റോഡുവഴിയും റെയില്‍വഴിയുമുള്ള ഗതാഗതമാകെ സ്തംഭിച്ച് സംസ്ഥാനങ്ങള്‍ നിശ്ചലതയിലേക്ക് നീങ്ങുകയാണ്.

രാജ്യസഭയില്‍ മുന്‍ മന്ത്രിയും നൂറുദിവസം ജയിലില്‍ കിടന്ന് ഈയിടെമാത്രം പുറത്തുവന്ന മുതിര്‍ന്ന…

View original post 713 more words